ഡിജിറ്റൽ ആകാൻ KSRTC

Estimated read time 1 min read

KSRTCയിൽ ഇനി ഡിജിറ്റൽ പേയ്മെന്റും

കയ്യിൽ കാശില്ലെന്ന് കരുതി ഇനി KSRTC ബസിൽ കയറാൻ മടിക്കേണ്ട. ഡെബിറ്റ് കാർഡിലൂടെയും UPI ആപ്പിലൂടെയും ഇനി ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവൽകാർഡും പുതുക്കി ഇതിൽ ഉപയോഗിക്കാം.

+ There are no comments

Add yours