രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎം ഫേസ്ബുക്ക് പേജിൽ

Estimated read time 1 min read

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോയുമായി CPM പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജ്. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് 63000 ഫോളോവേഴ്സ് ഉള്ള പേജിലാണ് വീഡിയോ വന്നത്. സംഭവം ചർച്ചയായതോടെ രാത്രി തന്നെ ദൃശ്യങ്ങൾ പേജിൽ നിന്ന് ഒഴിവാക്കി. രാഹുലിന്റെ വിഡിയോ വന്നത് തങ്ങളുടെ ഔദ്യോഗിക പേജിലല്ലെന്നും ഇത് CPMന്റെ പേരിലുള്ള വ്യാജ അക്കൗണ്ടാണെന്നുമാണ് പാർട്ടിയുടെ മറുപടി.

+ There are no comments

Add yours