‘എക്കോ’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

Estimated read time 1 min read

എക്കോ റിലീസ് തീയതി എത്തി

കിഷ്കിന്ധാ കാണ്ഡ’ത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘എക്കോ’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം നവംബർ 21ന് തിയറ്ററുകളിലേക്ക് എത്തും. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് എക്കോ. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും സിനിമയ്ക്കായി കാത്തിരിക്കുന്നത്.

+ There are no comments

Add yours