കിണറ്റിൽ വീണ രണ്ടര വയസുകാരിക്ക് രക്ഷകനായി അതിഥി തൊഴിലാളി
കൊടകരയിൽ കിണറ്റിൽ വീണ രണ്ടര വയസ്സുകാരിക്ക് രക്ഷകനായി അതിഥി തൊഴിലാളി. കൊടകര മാഞ്ഞൂക്കാരൻ പ്രിൻസിന്റെ രണ്ടര വയസുള്ള മകളാണ് വീട്ട് കിണറ്റിൽ വീണത്. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.
15 കോലോളം താഴ്ച്ചയുള്ള കിണറ്റിലാണ് കുഞ്ഞ് വീണത്. വീട്ടുകാരുടെ കരച്ചിൽ കേട്ട് സമീപത്ത് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളി കിണറ്റിലേക്കെടുത്ത് ചാടി കുട്ടിയെ രക്ഷിച്ചു. 36 വയസ്സുള്ള മോർതുജ് ആണ് കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്ത് ചാടിയത്.



+ There are no comments
Add yours