സാക്ഷരതാ മിഷൻ പരീക്ഷയിൽ 100 മാർക്കും നേടിയ ജെയിംസ് അപ്പൂപ്പൻ അന്തരിച്ചു
സംസ്ഥാന സാക്ഷരതാ മിഷൻ 2022ൽ നടത്തിയ തുല്യതാ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വാങ്ങി താരമായി വാർത്തയിലിടം നേടിയ ‘ജെയിംസ് അപ്പൂപ്പൻ’ അന്തരിച്ചു. വിളപ്പിൽശാല നെടുങ്കുഴി ജിത്തു ഭവനിൽ എ. ജെയിംസ് (106) ആണ് അന്തരിച്ചത്. 104-ാം വയസിലാണ് ആർക്കും അസൂയ തോന്നുന്ന ഈ നേട്ടം അദ്ദേഹം കരസ്ഥമാക്കിയത്. 3 മണിക്കൂർ തുടർച്ചയായി കണ്ണട പോലും ഉപയോഗിക്കാതെയാണ് അദ്ദേഹം പരീക്ഷയെഴുത്ത് പൂർത്തിയാക്കിയത്.


+ There are no comments
Add yours