സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി!!
ബോളിവുഡ് താരം സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി കോൾ. മുംബൈ ബാന്ദ്രയിലെ പോലീസ് സ്‌റ്റേഷനിലേക്ക് ആണ് കോൾ എത്തിയിരിക്കുന്നത്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‌പൂരിൽ നിന്നാണ് കോൾ. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണി. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തിൽ ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കാൻ തുടങ്ങി.



+ There are no comments
Add yours