കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെടിവച്ച് പിടികൂടി പൊലീസ്
കോയമ്പത്തൂരിൽ കൂട്ടബലാത്സംഗക്കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ വെടിവച്ചിട്ട് പിടികൂടി പൊലീസ്. കോയമ്പത്തൂരിലെ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിയേറ്റത്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, മോഷണം, കൊലപാതകശ്രമം ഉൾപ്പെടെ കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് പെൺക്കുട്ടി പീഡനത്തിനിരയായത്.



+ There are no comments
Add yours