മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ്

Estimated read time 0 min read

തിരുവനന്തപുരം വർക്കലയിൽ നിന്ന് മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ആശുപത്രിയിൽ എത്തിയതിനേക്കാൾ നില മെച്ചപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുവെന്നും ആശുപത്രി അധികൃതർ.

അപകടാവസ്ഥ തരണം ചെയ്തെന്ന് പറയാൻ കഴിയില്ല. പെൺകുട്ടി 48 മണിക്കൂർ നിരീക്ഷണത്തിലാണ്. ഇതിന് ശേഷം മാത്രമേ പെൺകുട്ടി പൂർണ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങിവരൂ എന്ന കാര്യത്തിൽ പറയാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ പറയുന്നു. തലയിൽ പലയിടത്തും ചതവുകളുണ്ട്. ഇത് സുഖപ്പെടാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

+ There are no comments

Add yours