ചിക്കന് വേണ്ടി കല്യാണ വീട്ടിൽ കൂട്ടത്തല്ല്, വീഡിയോ
ചിക്കൻ ഫ്രൈയുടെ പേരിൽ കല്യാണവീട്ടിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ് സംഭവം. വധുവിൻന്റെയും വരന്റെയും ഭാഗത്തുള്ളവർ ചേരിതിരിഞ്ഞാണ് സംഘർഷമുണ്ടായത്. അതിഥികൾ ചിക്കൻ ഫ്രൈയ്ക്കായി കാത്തുനിൽക്കുന്നതിനിടെ പെട്ടെന്നാണ് സംഘർഷമുണ്ടായത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അവസാനം പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആളുടെ നില ഗുരുതരമാണ്.



+ There are no comments
Add yours