മികച്ച നടൻ …. ഇത്തവണ കൊടുമൺ പോറ്റി തൂക്കി

Estimated read time 1 min read

വീണ്ടും ഞെട്ടിച്ച് മമ്മൂക്ക, ഇത്തവണയും തൂക്കി മക്കളേ!

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വീണ്ടും ഞെട്ടിച്ച് നമ്മുടെ സ്വന്തം മമ്മൂക്ക. മികച്ച നടനായി ജൂറി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായി എത്തി അവിസ്‌മരണീയ പ്രകടനം കാഴ്ചവെച്ചതിലൂടെയാണ് മമ്മൂക്ക മികച്ച നടനുള്ള പുരസ്ക്‌കാരത്തിന് അർഹനായത്. ഇത്തവണത്തെ അംഗീകാരം കൂടെ കൂട്ടുമ്പോൾ ഇത് ഏഴാം തവണയാണ് മമ്മൂക്കയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.

+ There are no comments

Add yours