തൃശ്ശൂരിൽ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ

Estimated read time 1 min read

തൃശ്ശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. മുൻ കോൺഗ്രസ് നേതാവ് ഭാസ്‌കരൻ കെ മാധവനാണ് ബിജെപിയിൽ ചേർന്നത്. പാളഞ്ചേരി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ ജയശ്രീ ഭാസ്കരൻ തൃശൂർ കോർപ്പറേഷൻ മുൻ കൗൺസിലർ ആണ്.

കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്ന് ഭാസ്‌കരൻ പറഞ്ഞു. ബിജെപി ത്യശൂർ ജില്ല ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ചു. കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രി.KM ഭാസ്ക്കരൻ ബിജെപിയിൽ. ദേശീയതയിലേക്ക്_സ്വാഗതം എന്നായിരുന്നു കുറിപ്പ്.

+ There are no comments

Add yours