പിപി ദിവ്യക്ക് വൻ തിരിച്ചടി; മുൻകൂർ ജാമ്യം തള്ളി

Estimated read time 1 min read

പിപി ദിവ്യക്ക് വൻ തിരിച്ചടി; മുൻകൂർ ജാമ്യം തള്ളി

ADM കെ നവീൻ ബാബുവിൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായതോടെയാണ് ഇന്ന് വിധി പറയാൻ മാറ്റിയത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനു ദിവ്യ പ്രതി ചേർക്കപ്പെട്ടിരുന്നു.

+ There are no comments

Add yours