ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി സി ലോ ഫ്ലോർ ബസ് തീപിടിച്ചു

Estimated read time 0 min read

കൊച്ചി: എംജി റോഡിൽ ഈയാട്ടുമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി സി ലോ ഫ്ലോർ ബസ് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

തൊടുപുഴയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്. 30 ഓളം യാത്രക്കാർ ബസിലുണ്ടാ യിരുന്നു. ആരും പരിക്കേൽക്കാതെ രക്ഷപെ ട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാര ണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ പിൻഭാഗം പൂർണമായും കത്തിനശിച്ചു.

ഓട്ടത്തിനിടെ ഫയർ അലാം ലഭിച്ചതിനാൽ ഡ്രൈവർ റോഡ് വശത്തേക്ക് വാഹനം ഒതു ക്കാൻ ശ്രമിച്ചു. ഇതിനിടെ ബസിന്റെ പിൻഭാ ഗത്ത് തീപടർന്നു. തീപിടിച്ചതോടെ പിന്നിലെ ചില്ലുകൾ പൊട്ടിത്തെറിച്ചു. വലിയ രീതിയിൽ തീ പടരുന്നതിന് മുൻപ് യാത്രക്കാർ പുറത്തി റങ്ങിയത് ദുരന്തം ഒഴിവാക്കി.

+ There are no comments

Add yours