തേങ്കുറുശ്ശി ദുരഭിമാനക്കൊല:
പ്രതികൾക്ക് ജീവപര്യന്തം
തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് പാലക്കാട് ജില്ലാ സെഷൻസ് കോടതി. കൊല്ലപ്പെട്ട ഇലമന്ദം കൊല്ലത്തറയിൽ അനീഷിന്റെ ഭാര്യയുടെ അമ്മാവൻ ഒന്നാം പ്രതിയും പിതാവ് രണ്ടാം പ്രതിയുമാണ്. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഈ ക്രൂര കൊലപാതകം. ഇതരജാതിയിൽപെട്ട, സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്‌തതിന്റെ വൈരാഗ്യമായിരുന്നു കാരണം.


+ There are no comments
Add yours