കാണാതായിട്ട് 4 മാസം, യുവതിയെ കൊന്ന് കുഴിച്ചുമൂടി ജിം ട്രെയ്‌നർ
കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി യുവാവ്. ഉത്തർ പ്രദേശിലെ കാൺപുരിലാണ് സംഭവം. ഏക്താ ഗുപ്ത (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനും ജിമ്മിലെ പരിശീലകനുമായ വിശാൽ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു യുവതിയുമായി വിശാലിന്റെ വിവാഹനിശ്ചയം നടത്തുന്നതിനെ ഏക്ത എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. നാലുമാസം മുൻപാണ് കൊലപാതകം നടന്നത്.


+ There are no comments
Add yours