ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു.ഒഴിവായത് വൻ ദുരന്തം.

Estimated read time 0 min read

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം. ആറ്റിങ്ങലിൽ നിന്നും വർക്കലയിലേക്കു പോകുന്ന സ്വകാര്യ ബസ്സിനാണ് തീപിടിച്ചത്. ഷോർട്ട് സർക്കൂട്ട് മൂലം ബസിൽ നിന്ന് പുക ഉയർന്നു എന്നാണ് വിവരം. വർക്കല കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

+ There are no comments

Add yours