കാട്ടൂർ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്
തൃശ്ശൂരിൽ യുഡിഎഫ് നേതൃത്വം നൽകുന്ന കാട്ടൂർ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ. വായ്പ്‌പാ വിതരണത്തിലടക്കം വ്യാപക ക്രമക്കേട് നടന്നെന്ന് അക്കമിട്ട് നിരത്തുകയാണ് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. മൂന്നരക്കോടിയുടെ ക്രമക്കേട് നടന്നെന്ന ആക്ഷേപവുമായി നഗരസഭ കൗൺസിലർ ടി കെ ഷാജു രംഗത്തെത്തി.


+ There are no comments
Add yours