തൃശ്ശൂരിൽ  GST ഇൻ്റലിജൻസ് വിഭാഗം പരിശോധന പൂർത്തിയായി.

Estimated read time 1 min read

തൃശ്ശൂരിലെ GST റെയ്‌ഡ്‌ പൂർത്തിയായി

തൃശ്ശൂരിൽ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിൽ GST ഇൻ്റലിജൻസ് വിഭാഗം നടത്തിയ പരിശോധന പൂർത്തിയായി. അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വർണം കണ്ടുകെട്ടി. 5.43 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 77 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച റെയിഡാണ് ഇപ്പോൾ പൂർത്തിയാക്കിയത്. 700ലധികം ഉദ്യോഗസ്ഥർ പരിശോധനയുടെ ഭാഗമായിരുന്നു

+ There are no comments

Add yours