വാട്ടർ ടാങ്ക് തകർന്ന് 3 തൊഴിലാളികൾ മരിച്ചു. 7പേർക്ക് പരുക്ക്

Estimated read time 1 min read

മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്ന് മരണം

മഹാരാഷ്ട്രയിലെ പുനെയിൽ വാട്ടർ ടാങ്ക് തകർന്ന് 3 തൊഴിലാളികൾ മരിച്ചു. 7പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പുനെ പിംപ്രി- ചിഞ്ച്വാഡ് മേഖലയിലെ ലേബർ ക്യാംപിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ കുളിക്കുന്നതിനിടെ സമീപത്തെ താത്കാലിക വാട്ടർ ടാങ്ക് തകർന്ന് വെള്ളം കുതിച്ചൊഴുകി. ടാങ്കിന്റെ അവശിഷ്ട‌ങ്ങൾ വന്നിടിച്ചും ഇതിനടിയിൽ പെട്ടുമാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

+ There are no comments

Add yours