പുഷ്പ ദ റൂളി’ന്റെ പുതിയ അപ്ഡേറ്റ് പുറത്ത്
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ ദ റൂളി’ന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. മുൻപ് പറഞ്ഞതിനും ഒരു ദിവസം മുൻപ് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡിസംബർ 5നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. നേരത്തെ ഡിസംബർ ആറിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.
സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്‌പ 2: ദ റൂൾ’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.


+ There are no comments
Add yours