ഭർത്താവിന്റെ ദീർഘായുസിനായി ഉപവാസം.. പിന്നാലെ വിഷം നൽകി കൊലപ്പെടുത്തി

Estimated read time 0 min read

ഭർത്താവിന്റെറെ ദീർഘായുസിനായി ഉപവാസം അനുഷ്‌ഠിക്കുന്നതിനിടെ ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതിയാണ് ഭർത്താവ് ശൈലേഷിനെ കൊലപ്പെടുത്തിയത്. ശൈലേഷിന് 32 വയസായിരുന്നു. ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ഭർത്താവിന്റെ ദീർഘായുസിനുള്ള കർവ ചൗഥ് അനുഷ്ഠാനത്തിൻ്റെ ഭാഗമായുള്ള വ്രതത്തിലായിരുന്ന യുവതിയാണ് കൊലപാതകം നടത്തിയതതെന്നത് ശ്രദ്ധേയമാണ്. ലാൽ ബഹദൂർ ശാസ്ത്രി നഗറിലാണ് സംഭവം നടന്നത്. ശൈലേഷിനുള്ള ഭക്ഷണത്തിൽ സവിത വിഷം കലർത്തുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അഖിലേഷ് പൊലീസിനോട് പറഞ്ഞു. ശൈലേഷിനെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ച് അവസാനമായെടുത്ത വിഡിയോയിലും ശൈലേഷ് തനിക്ക് വിഷം നൽകിയത് സവിതയാണെന്ന് പറഞ്ഞിട്ടുണ്ട്.

+ There are no comments

Add yours