മണ്ണുത്തി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ്സിനു മുകളിൽ കയറി  യുവാക്കളുടെ യാത്ര.. ഒടുവിൽ???

Estimated read time 0 min read

മണ്ണുത്തി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ്സിനു മുകളിൽ കയറി ഇരുന്ന് യുവാക്കളുടെ അപകടകരമായ യാത്ര. വഴിയാത്രക്കാരാണ് യുവാക്കളുടെ സാഹസിക യാത്ര കാമറയിൽ പകർത്തിയത്. സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെയും ബസിലെ ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെയും കേസെടുത്തു. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിലായിരുന്നു അപകടകരമായ യാത്ര നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മണ്ണുത്തി ദേശീയപാതയിലും ചിറക്കക്കോട് ഭാഗത്തുമാണ് യുവാക്കൾ അപകടകരമായ യാത്ര നടത്തിയത്. അപകടകരമായ യാത്ര നടത്താൻ യുവാക്കൾക്ക് സൗകര്യം ഒരുക്കി നൽകിയതിനാണ് ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തത്. മണ്ണുത്തി ദേശീയപാതയിൽ നിന്ന് ചിറക്കക്കോട് ഭാഗത്തേയ്ക്ക് ബസ് തിരിഞ്ഞപ്പോൾ വഴിയാത്രക്കാരാണ് മണ്ണുത്തി പൊലീസിനെ വിവരം അറിയിച്ചത്.

+ There are no comments

Add yours