വിജയ് ക്ക് വീണ്ടും വക്കീൽ നോട്ടീസ്.

Estimated read time 0 min read

കഴിഞ്ഞ സെപ്‌തംബർ 22 ന് തമിഴക വെട്രി കഴകത്തിൻ്റെ കൊടി പുറത്തിറക്കിയപ്പോൾ തന്നെ ബഹുജൻ സമാജ്‌വാദി പാർട്ടി കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. ടിവികെയുടെ കൊടിയിൽ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹന്മായ ആനയെ ടിവികെ പതാകയിൽ ഉപയോഗിക്കാൻ ആകില്ലെന്നാണ് പാർട്ടിയുടെ വാദം. കൊടിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടണമെന്ന് കാട്ടി ബിഎസ്പ‌ി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ കൊടിയുടെ കാര്യത്തിൽ തങ്ങൾക്ക് റോളില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പിന്നാലെയാണ് ബിഎസ്‌പിയുടെ സംസ്ഥാന ഘടകത്തിൻ്റെ വക്കീൽ നോട്ടീസ്.

+ There are no comments

Add yours