
പാലക്കാട് അനുകൂല സാഹചര്യമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നല്ല സമയത്താണ് കൃഷ്ണകുമാർ സ്ഥാനാർഥി ആയി എത്തുന്നത്. ബിജെപിക്ക് മികച്ച വിജയം ഉറപ്പാണെന്ന് ഇ ശ്രീധരൻ പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് താൻ നേരിട്ട് പ്രചരണത്തിനിറങ്ങില്ല. നേതൃത്വം ആവശ്യപ്പെട്ടാൽ നേരിട്ട് എത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ഇ ശ്രീധരനെ സന്ദർശിച്ചു. ഇ ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ എത്തിയാണ് സന്ദർശിച്ചത്. ഇന്നലെയാണ് സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം ആദ്യം വിളിച്ചത് ഇ ശ്രീധരനെയായിരുന്നെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. കഴിഞ്ഞ തവണത്തെ ഇ ശ്രീധരന്റെ ചെറിയ മാർജിനിലുള്ള പരാജയം പാലക്കാടിന്റെ തോൽവിയായിരുന്നു.


+ There are no comments
Add yours