
പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ(52) ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളിൽ നിന്ന് കാവൂർ പൊലീസാണ് അറസ്റ്റു ചെയ്തത്. പാരതിയിൽ പറയുന്നത് പ്രകാരം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
ഷാഫി, മുസ്‌തഫ, അബ്‌ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികൾ. മുംതാസ് അലിയെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുതാംസ് അലിയിൽ നിന്ന് 50 ലക്ഷം തട്ടിയെടുത്ത പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നതായി സഹോദരന്റെ പരാതിയിൽ പറയുന്നു.


+ There are no comments
Add yours