കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം..മരണം രണ്ടായി..അടിയന്തര അന്വേഷണത്തിന് നിര്‍ദേശം.

Estimated read time 0 min read

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 5 പേരുടെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആനക്കാംപൊയിലിലെ ത്രേസ്യാമ്മ മാത്യു (72 ),മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്.നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിഞ്ഞെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു. 45 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

അതേസമയം സംഭവത്തില്‍ അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി.കെഎസ്ആർടിസി സിഎംഡിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

+ There are no comments

Add yours