സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്; ജനവിധി തേടി 126 സ്ഥാനാർത്ഥികൾ

Estimated read time 0 min read

സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 126 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് പാലക്കാട് ജില്ലയിലാണ്. സുഗമമായ വോട്ടെടുപ്പിനായി 385 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.

പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ ഇതിന്റെ ഫലം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ടിക്കറ്റിൽ വിജയിച്ച ഏഴ് ജനപ്രതിനിധികൾ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് എം.എൽ.എമാരായതോടെ രാജിവെച്ചതാണ് പല വാർഡുകളിലും ഉപതിരഞ്ഞെടുപ്പിന് പ്രധാന കാരണമായത്.

+ There are no comments

Add yours