മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ‘ഇന്ത്യ’ സഖ്യം യോഗം ചേരും

Estimated read time 1 min read

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സംയുക്ത പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഭാവി നടപടികൾ ചർച്ച ചെയ്യാൻ ബുധനാഴ്ച പ്രതിപക്ഷ സഖ്യം യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിലെ വിയോജിപ്പുകളിൽ അനുനയമുണ്ടായെങ്കിലും വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മുന്നണിയിൽ നിന്ന് അകന്നുനിൽക്കുന്ന ആം ആദ്മി പാർട്ടി (AAP), ഡി.എം.കെ എന്നിവരെക്കൂടി ഒപ്പം നിർത്താൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സി.പി.ഐ.എം നേതാവ് എം.എ ബേബി ഇന്ന് അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ കമ്മീഷന്റെ വിശദീകരണത്തോടെ എല്ലാ തെറ്റിദ്ധാരണകളും അവസാനിച്ചുവെന്നാണ് ബി.ജെ.പിയുടെ വാദം. അതേസമയം, രാജി ആവശ്യപ്പെട്ട് സി.ജെ.പി നൽകിയ സമയപരിധി അവസാനിച്ചതോടെ ഒക്ടോബർ രണ്ട് മുതൽ അവരും പ്രത്യക്ഷ പ്രതിഷേധം ആരംഭിക്കും.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ നിർണായക വെളിപ്പെടുത്തലുകളും വിവാദം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേരാനും, ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കാമെന്നും ഗ്യാനേഷ് കുമാർ വാഗ്ദാനം നൽകിയെന്നായിരുന്നു ജിജി തോംസണിന്റെ വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പക്ഷപാതിത്വവും ഏകാധിപത്യ പ്രവണതയും നിരന്തരം ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ വെളിപ്പെടുത്തലുകൾ ഗ്യാനേഷ് കുമാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.

+ There are no comments

Add yours