കാപ്പ നിയമ० ല०ഘിച്ച പ്രതി ‘ മുറി രതീഷ് ‘ അറസ്റ്റിൽ.

Estimated read time 1 min read

കാപ്പ നിയമ० ല०ഘിച്ച പ്രതി അറസ്റ്റിൽ. ആളൂർ കാപ്പ നിയമ പ്രകാരം തൃശ്ശൂർ ജില്ലയിൽ നിന്നും നാടു കടത്തിയ പ്രതിയു० ആളൂർ സ്റ്റേഷൻ കെഡി ലിസ്റ്റിൽപ്പെട്ട ആൾ മാനാട്ടുകുന്ന് സ്വദേശി മുറി രതീഷ് എന്ന രതീഷ് 40 നെ തൃശ്ശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാര० ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷിൻറെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെഎ० ബിനീഷ്,  സീനിയർ സിപിഒ ഇഎസ് ജീവൻ,  സിപിഒ മാരായ കെഎസ് ഉമേഷ്,  ഹരികൃഷ്ണൻ, യു ആഷിഖ് എന്നിവരടങ്ങുന്ന അന്വേഷണ സ०ഘ०പ്രതി വരന്തരപ്പിള്ളി കാരിക്കുളത്ത് ഒളിവിൽ താമസിക്കുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി ക്രിമിനൽ കേസ്സുകളിൽ  പ്രതിയായ ഇയാൾ തൃശ്ശൂർ റൂറൽ എസ്പി യുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൃശ്ശൂർ റെയ്ഞ്ച് ഡിഐജി ഇയാളെ ആറ് മാസത്തേക്ക് ജില്ലയിൽ നിന്നും നാട് കടത്തി ഉത്തരവിറിക്കിയിരുന്നു. നാടു കടത്തിയ  ആളുകൾ ജില്ലയിൽ പ്രവേശിക്കുന്നുണ്ടൊയെന്ന് പോലീസ് നിരീക്ഷിക്കുന്നതിനിടയിലാണ് പ്രതി അറസ്റ്റിലായെന്ന് പോലീസ് അറിയിച്ചു.. പട० പ്രതി. 
remesheledathee News

+ There are no comments

Add yours