ഹിറ്റായി ഇൻഡിഗോയുടെ സ്ത്രീ സൗഹൃദ സീറ്റുകൾ
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സ്ത്രീകളായ സഹയാത്രികരുടെ അരികിൽ ഇരിക്കാൻ അനുവദിക്കുന്ന ഇൻഡിഗോയുടെ നടപടിക്ക് മികച്ച പ്രതികരണം. ജൂലൈ മാസത്തെ അപേക്ഷിച്ച് 2024 ഓഗസ്റ്റിൽ ഈ സേവനം തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം 60 മുതൽ 70% വരെ വർദ്ധിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ആണ് ഇൻഡിഗോ പൈലറ്റ് അടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. വനിതകളായ യാത്രക്കാർക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് നേരത്തെ അറിയുന്നതിനുള്ള സൗകര്യമാണ് ഇൻഡിഗോ ഏർപ്പെടുത്തിയത്. വെബ് ചെക്ക്-ഇൻ വേളയിൽ മറ്റ് സ്ത്രീ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ ഏതൊക്കെയാണെന്ന് കാണാൻ ഇതിലൂടെ സാധിക്കും.


+ There are no comments
Add yours