മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്.

എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസ്. ഐപിസി 354, 294 ബി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വടക്കാഞ്ചേരിക്കടുത്തുള്ള ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ്. 2011 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കുമെന്നും കേസിന്റെ തുടര്‍ നടപടികള്‍ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമെടുക്കുമെന്നും പൊലീസ് പറഞ്ഞു

+ There are no comments

Add yours