ദേശീയ പുരസ്കാര പ്രഖ്യാപനം; മുന്നിൽ ഋഷഭ് ഷെട്ടിയും ചാക്കോച്ചനും
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കേൾക്കാൻ കാതോർത്തിരിക്കുകയാണ് സിനിമാലോകം. മികച്ച നടന്മാരുടെ മത്സരത്തിന് മുന്നിലുള്ളത് ഋഷഭ് ഷെട്ടിയും കുഞ്ചാക്കോ ബോബനുമാണെന്നാണ് പുറത്ത് വരുന്ന വിവരം. കാന്താര എന്ന ചിത്രത്തിലെ പ്രകടനം ഋഷഭ് ഷെട്ടിയ്ക്ക് തുണയായപ്പോൾ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനമാണ് ചാക്കോച്ചനെ മുന്നിൽ നിർത്തുന്നത്.


+ There are no comments
Add yours