പുതിയ റെയിൽവെ ലൈനിന് ശ്രമിക്കുമെന്ന് സുരേഷ് ഗോപി
ഗുരുവായൂരിൽ നിന്ന് പൊന്നാനിയിലൂടെ കുറ്റിപ്പുറം വരെ റെയിൽപ്പാത വേണമെന്ന ആവശ്യത്തിന് ബദലായി ഇതേ പാതയിൽ ഒരു രൂപമാറ്റം വരുത്തി ഇരിങ്ങാലക്കുടയിൽ നിന്ന് പുതിയ റെയിൽപ്പാത തുടങ്ങുന്നത് ആലോചിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി തനിക്കൊരു കൂടിക്കാഴ്ചയുണ്ടെന്നും അതിൽ ഇരിങ്ങാലക്കുട-തിരൂർ റെയിൽപ്പാതയുടെ കാര്യം ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു.


+ There are no comments
Add yours