പൊലീസ് കസ്റ്റഡിയിൽ പ്രതി മരിച്ചു
കഞ്ചാവ് കേസിൽ പൊലീസ് പിടികൂടിയ പ്രതി ജയിലിൽ കുഴഞ്ഞു വീണു മരിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് (35) ആണ് മരിച്ചത്. കോട്ടയം ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നാണ് 7 കിലോ കഞ്ചാവുമായി നായിക്കിനെ പിടികൂടിയത്. ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.


+ There are no comments
Add yours