ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം: ഗാഡ്ഗിൽ

Estimated read time 0 min read

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി നിർദേശങ്ങൾ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവർത്തകൻ ഡോ. മാധവ് ഗാഡ്‌ഗിൽ. പ്രകൃതി സംരക്ഷണ സമിതി കൽപറ്റയിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്‌ഗിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേരളത്തിലെ ക്വാറികളുടെ പ്രവർത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമർശിച്ച മാധവ് ഗാഡ്‌ഗിൽ വയനാട്ടിലെ ദുരന്ത ബാധിതർക്ക് 25,000 രൂപ നൽകുമെന്നും അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു.

+ There are no comments

Add yours