“കള്ളൻ കപ്പലിൽ തന്നെ ” ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്ത് പ്രതിയാകും
തിരുവനന്തപുരം :
ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതിയാകും. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നെയ്യ് ക്രമക്കേടിലൂടെ ദേവസ്വം ബോര്‍ഡിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജികുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയും പ്രതിചേര്‍ക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

+ There are no comments
Add yours