സർക്കാർ ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരന്നു സംഭവം. ആശുപത്രി സന്ദർശിക്കാൻ എത്തിയ മന്ത്രിയെ എൻജിഒ സംഘടന ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.
ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്യുന്നതിൽ മന്ത്രിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ആശുപത്രിക്കുള്ളിൽ കൊടിവെച്ച് വിതരണം ചെയ്യാൻ അനുവദിക്കില്ലെന്ന് മുരളീധരൻ പിന്നീട് വിശദീകരിച്ചു. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാൽ, സ്വന്തം പാർട്ടിക്കാർ ആശുപത്രിക്കുള്ളിൽ കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോൾ മന്ത്രിയെ സ്വീകരിച്ചിരിക്കുന്നത്.






+ There are no comments
Add yours