സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ വ‍ർധനവ്…

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ വ‍ർധനവ്. ഇന്ന് കേരളത്തിൽ കേരള ഗോൾഡ് മെ‍‍ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 210 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഇത് ഒരു പവനിലേക്ക് കണക്കാക്കുമ്പോൾ 1680 രൂപയോളം കൂടിയതായി കാണാം. ഇതോടെ ഇന്ന് കേരളത്തിൽ സ്വ‍‌ർണം ഗ്രാമിന് 13,430 രൂപയും പവന് 1,07,440 രൂപയുമായി വില. ജൂലൈ 6 ന് ആയിരുന്നു ഇതിന് മുൻപ് സ്വ‍‌‌ർണ വില 1,07….. ൽ അവസാനമായി തൊട്ടിരുന്നത്. അതിന് പിറകെ സ്വ‍ർണ വില ഏറിയും കുറഞ്ഞും നിൽക്കുകയായിരുന്നു. സംസ്ഥാനത്ത് വെള്ളി വിലയിലും വ‍ർധനവുണ്ടായിട്ടുണ്ട്. നിലവിൽ 22 കാരറ്റ് സ്വ‍ർണം ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

+ There are no comments

Add yours