ഒരു വീട്ടിലെ 7 പേർ കാറിൽ മരിച്ച നിലയിൽ
ഹരിയാനയിലെ പഞ്ച്കുളയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ച നിലയിൽ. ഡെറാഡൂൺ സ്വദേശികളാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാറിനുള്ളിൽ ആളുകൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ബോധം പോയ കുടുംബാംഗങ്ങളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ച നിലയിൽ.

+ There are no comments
Add yours