ഹൃദയം നിറവിന്റെ*. *മാനവൈക്യത്തിന്റെ* *തിരുവുത്സവം : മന്ത്രി.ഡോ. ആർ ബിന്ദു.*

Estimated read time 1 min read


*ഹൃദയം നിറവിന്റെ*. *മാനവൈക്യത്തിന്റെ* *തിരുവുത്സവം : മന്ത്രി.ഡോ. ആർ ബിന്ദു.*
    *=============*
*ഇരിങ്ങാലക്കുട*: സമൂഹത്തിന്റയാകെ ഹൃദയ നിറവിനും കൂടുതൽ മാനവൈക്യത്തിനും തിരുവുത്സവ നാളുകളിലൂടെ നമുക്ക് വഴി ഒരുങ്ങട്ടെയെന്നു ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സന്ദേശത്തിലൂടെ അറിയിച്ചു.
         ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ശീവേലി. വിളക്ക്. രണ്ടു പന്തലിലു കളിലായി വൈവിധ്യങ്ങളായ കലാപരിപാടികൾ. പള്ളിവേട്ട. ആറാട്ട് കോട്ടിലാക്കൽ മൈതാനിയിൽ എക്സിബിഷൻ എന്നിവയാണ് പ്രധാന പരിപാടികളെന്ന് ദേവസ്വം ചെയർമാൻ അഡ്വ. വികെ ഗോപി. ഭരണസമിതി അംഗങ്ങളായ. രാഘവൻ   മുളങ്ങാടൻ.ഡോ. മുരളി ഹരിതം. അഡ്വ. കെ ജി അജയകുമാർ.  അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി കെ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
           കൂടൽമാണിക്യം ഉത്സവത്തിന് ഉള്ള ആനച്ചമയങ്ങൾ ഒരുങ്ങി. പഴയ ദേവസ്വം ഓഫീസിനു സമീപമുള്ള കെട്ടിടത്തിലാണ് അരിമ്പൂർ കുന്നത്തങ്ങാടി കിഴക്കേ പുരക്കൽ പുഷ്ക്കരന്റെ നേതൃത്വത്തിൽ 17 ആനകൾക്കുള്ള ചമയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. 31 വർഷങ്ങളായി പുഷ്കരൻ തന്നെയാണ് കൂടൽമാണിക്യം ഉത്സവത്തിന് ചമയങ്ങൾ ഒരുക്കുന്നത്. കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന 17 ആനകളിൽ 7 ആനയുടെ ചമയങ്ങൾ മുഴുവനും സ്വർണത്തിലും 10 ആനകളുടെ ചമയങ്ങൾ വെള്ളിയിലുമാണ്. തിടമ്പേറ്റുന്ന ആനപ്പുറത്തെവെഞ്ചാ മരത്തിന്റ് പിടികൾ. പച്ചക്കുടയുടെ അലകുകൾ എന്നിവയെല്ലാം സ്വർണ്ണം കൊണ്ടുള്ളതാണ്. ആനയുടെ വെള്ളി നെറ്റിപ്പട്ടങ്ങളും. കൂടൽമാണിക്യം ഉത്സവത്തിന്റെ പ്രത്യേകതകളാണ്. അജിത്ത്. സുജിത്ത്. സന്തോഷ് എന്നിവരുടെ സഹായത്തോടെയാണ് പുഷ്ക്കരൻ ആനച്ചമയങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ആനകൾക്ക് ആവശ്യമുള്ള  കച്ചകയറുകൾ മണികൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
         തിരുവുത്സവം
         2025 മെയ് 8 ( 1200 മേടം 25) വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് കൊടിയേറ്റവും മെയ് 18( ഇടവം4 ) ഞായറാഴ്ച രാപ്പാൾ ആറാട്ട് കടവിൽ ആറാട്ടുമായി കൊണ്ടാടുന്ന  തിരുവുത്സവം എക്സിബിഷൻ ഇന്നലെ വൈകിട്ട് 6 മണിക്കും നടന്നു. 6 30ന് നടക്കുന്ന ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മത്തിലും. 6 45 പള്ളിവേട്ട ആൽത്തറയിൽ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മത്തിലും. എട്ടുമണിക്കുള്ള തിരുവുത്സവ കൊടിയേറ്റ ചടങ്ങുകളിലും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പങ്കെടുത്തു

             *സതീശൻ പുല്ലൂർ*
             *പ്രെസ്സ് ക്ലബ്ബ്*
             *ഇരിങ്ങാലക്കുട*

+ There are no comments

Add yours