ആഭ്യന്തര കലാപം രൂക്ഷം…പുതിയ ഒരു രാജ്യം പിറക്കുമോ?

Estimated read time 1 min read

സംഘർഷത്തിന് ഒടുവിൽ പുതിയ ഒരു രാജ്യം പിറക്കുമോ?

ഇന്ത്യയുടെ പ്രത്യാക്രമണത്തിനിടെ പാകിസ്ഥാനിൽ നിർണായക മുന്നേറ്റം നടത്തിയിരിക്കുകയാണ് ബലൂച് ലിബറേഷൻ ആർമി. BLA ബലൂചിസ്‌താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നു. ഇപ്പോ നടക്കുന്ന സംഘർഷങ്ങൾക്ക് ഒടുവിൽ ലോകത്ത് ഒരു പുതിയ ഒരു രാജ്യം കൂടി പിറക്കുമെന്നാണ് പറയുന്നത്. പെഹൽഗാം ആക്രമണ സമയത്ത് ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുത്ത പാകിസ്ഥാനിലെ ജനവിഭാഗം കൂടിയാണ് ബലൂചിസ്ഥാനികൾ.



അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള മറുപടി ഇന്ത്യ നൽകുന്നതിനിടെ പാകിസ്ഥാനിൽ ആഭ്യന്തര കലാപം. അഞ്ചിടങ്ങളിൽ പാക് സൈനികരെ ബലൂച് ആർമി നേരിടുന്നു എന്നാണ് റിപ്പോർട്ട്. ബലൂചിലെ പാക് സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അറിയിച്ചു. ബലൂചിസ്ഥാൻ്റെ സ്വതന്ത്ര പതാക പോലീസ് പോസ്റ്റുകളിൽ ഉയർത്തിയിരിക്കുകയാണ്. 2 പാകിസ്ഥാൻ വ്യോമസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്

+ There are no comments

Add yours