ഗായകൻ എംജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി

Estimated read time 0 min read

എംജി ശ്രീകുമാറിന് ശിക്ഷ

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എംജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. മുളവുകാട് പഞ്ചായത്ത് അധികൃതർ 25,000 രൂപയുടെ പിഴ നോട്ടീസ് അയക്കുകയും ശ്രീകുമാർ പിഴ ഒടുക്കുകയും ചെയ്തു. ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി കായലിലേക്ക് വീഴുന്നത് ഒരു വിനോദ സഞ്ചാരി ഫോണിൽ പകർത്തി മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നടപടി.

+ There are no comments

Add yours