ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി.

Estimated read time 0 min read

നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി. ദിലീപാണ് ക്വട്ടേഷൻ തന്നത്. ഒന്നര കോടി രൂപയായിരുന്നു പ്രതിഫലം. പണം മുഴുവനായി കിട്ടിയിട്ടില്ല. ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു. കേസിൽ നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ് പൾസർ സുനി.

താൻ ആക്രമിച്ച നടിയെ തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് പൾസർ സുനി. താൻ ആക്രമിക്കാൻ ചെന്നപ്പോൾ ഉപദ്രവിക്കാതിരുന്നാൽ പറയുന്ന പണം നൽകാമെന്നും ഉപദ്രവിക്കരുതെന്നും നടി കരഞ്ഞ് പറഞ്ഞെന്ന് പൾസർ സുനി. പക്ഷേ ക്വട്ടേഷൻ വാങ്ങിയത് കൊണ്ട് നടിയെ ഉപദ്രവിച്ചെന്നും വീഡിയോ പകർത്തിയെന്നും സുനി പറയുന്നു. ദിലീപിൻ്റെ കുടുംബം തകർത്തതിലെ പ്രതികാരമാണ് ക്വട്ടേഷന് പിന്നിലെന്നും സുനി പറഞ്ഞു

+ There are no comments

Add yours