തൃശൂർ ജില്ലയിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറക്കും.. ഈ മാസം

Estimated read time 1 min read

തൃശൂർ ജില്ലയിലെ പുത്തൂരിൽ നിർമ്മാണം പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്ക് ആഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മനുഷ്യ -വന്യമൃഗ സംഘർഷം പരിഹരിക്കുന്നതിനായി കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ സ്വപ്‌പ്ന പദ്ധതിയാണ് സുവോളജിക്കൽ പാർക്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദക്ഷിണേന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന വിധത്തിലാണ് സുവോളജിക്കൽ പാർക്ക് അണിഞ്ഞൊരുങ്ങുന്നത്. ഇത് നിർമ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ആഗസ്റ്റ് ഒടുവിൽ ജനങ്ങൾക്കായി തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. 331 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി സഹായം നൽകിയത്.

+ There are no comments

Add yours