തൃശ്ശൂരിൽ മധ്യവയസ്കന് വെട്ടേറ്റു… കാരണം കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം

Estimated read time 0 min read

കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തൃശ്ശൂരിൽ മധ്യവയസ്കന് വെട്ടേറ്റു. തൃശ്ശൂർ കല്ലംപാറയിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കല്ലമ്പാറ കൊച്ചുവീട്ടിൽ 60 വയസ്സുള്ള മോഹനനാണ് വെട്ടേറ്റത്. അയൽവാസിയായ കല്ലമ്പാറ ചേലക്കാതടത്തിൽ ഏലിയാസ് ആണ് വെട്ടിയത്. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

+ There are no comments

Add yours