മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സ വത്തിനിടെ വെടിവപ്പുണ്ടായ സംഭവത്തിൽ ഏഴു പേർ പിടിയിൽ. കഴിഞ്ഞ ദിവസമാണ് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവ യ്പ്പ് ഉണ്ടായത്. വെടിവയ്പ്പിൽ ഒരാൾക്ക് വെ ടിയേറ്റിരുന്നു.
ചെമ്പ്രശേരി സ്വദേശി ലുക് മാനാണ് വെടിയേ റ്റത്. കഴുത്തിന് വെടിയേറ്റ ഇയാൾ കോഴി ക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിലെ മുഖ്യപ്രതി കളായ നാലു പേർ ഒളിവിലാണെന്ന് പോലീ സ് അറിയിച്ചു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോ ലീസ് പറഞ്ഞു.
ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് പ്രാദേശിക ഉത്സവത്തിനിടെ സംഘർഷം ഉ ണ്ടായത്. എയർഗണ്ണും പെപ്പർ സ്പ്രേയുമാ യി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെ ന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.


+ There are no comments
Add yours