നാല് ചാക്കുകൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊറിയറായി എത്തി,  യുവാവ് പിടിയിൽ

Estimated read time 0 min read

നാല് ചാക്കുകൾ കൊറിയറായി എത്തി, രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പാർസൽ സ്ഥാപനത്തിലെത്തി; യുവാവ് പിടിയിൽ



തിരുവനന്തപുരം ശ്രീകാര്യത്ത് കൊറിയറിലെത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ശ്രീകാര്യം പൗഡികോണത്തെ കൊറിയർ സ്ഥാപനത്തിൽ ബംഗളൂരുവിൽ നിന്ന് എത്തിച്ച 61 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. തിരുമലയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശിയായ മുജാഹിദ് മൻസുദി (40) ആണ് പിടിയിലായത്.

+ There are no comments

Add yours