ആദ്യ ഷോ പ്രേക്ഷകർക്കൊപ്പം കാണാൻ താനുമുണ്ടാകുമെന്ന്  മോഹൻലാൽ.

Estimated read time 1 min read

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 27 ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ ആദ്യ ഷോ പ്രേക്ഷകർക്കൊപ്പം കാണാൻ താനുമുണ്ടാകുമെന്ന് പറയുകയാണ് മോഹൻലാൽ. ഈ ചിത്രം തങ്ങളുടെ ചോരയും വിയർപ്പുമാണ്. സിനിമയെക്കുറിച്ച് കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. ഈ സിനിമ പ്രേക്ഷകരോട് സംസാരിക്കും എന്ന് മോഹൻലാൽ പറഞ്ഞു. മുംബൈയിൽ നടന്ന ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

’47 വർഷത്തെ മനോഹരമായൊരു യാത്രയാണ് എൻ്റെ സിനിമ ജീവിതം. ഇത്തരമൊരു സിനിമ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഈ സിനിമ ഒരു മാജിക്കാണ്. എമ്പുരാൻ ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഈ സിനിമയെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും

+ There are no comments

Add yours