കൈക്കൂലി വാങ്ങുന്നതിനിടയിൽ ക്ലീൻ സിറ്റി മാനേജരെ പൊക്കി വിജിലൻസ്
കൈക്കൂലി വാങ്ങുന്നതിനിടയിൽ കോഴിക്കോട് ഫറോക്ക് നഗരസഭ ജീവനക്കാരൻ പിടിയിൽ. ക്ലീൻ സിറ്റി മാനേജരായ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി EK രാജീവാണ് വിജിലൻസിന്റെ പിടിയിലായത്. മിനറൽ വാട്ടർ ഏജൻസി തുടങ്ങാൻ അപേക്ഷയ്ക്ക് സമീപിച്ചപ്പോളാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സൈറ്റ് സന്ദർശിക്കുന്നതിന് ഇയാൾ നേരത്തെ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. മുൻപ് കൈക്കൂലി ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നതിനാൽ നിരീക്ഷണത്തിലായിരുന്നു.


+ There are no comments
Add yours