ബെറ്റിങ്; പ്രമുഖ താരങ്ങൾക്കെതിരെ കേസ്
ബെറ്റിങ് ആപ്പുകളെ പ്രമോട്ട് ചെയ്തെന്ന പരാതിയിൽ പ്രമുഖ താരങ്ങൾ കുരുക്കിൽ. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, നിധി അഗർവാൾ അടക്കമുള്ള താരങ്ങൾക്കെതിരെ ഹൈദരാബാദ് പൊലീസ് കേസ് എടുത്തു. ഇവർക്ക് പുറമെ 11 സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവർ ചൂതാട്ട നിയമം ലംഘിച്ചതായി പൊലീസ് ചൂണ്ടിക്കാട്ടി. ഈയിടെ ചില മലയാളി താരങ്ങൾക്കെതിരെയും സമാന കേസ് വന്നിരുന്നു.


+ There are no comments
Add yours